കുടുംബവിളക്ക് എന്ന പരമ്പര മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നടനാണ് നൂബിൻ ജോണി. നൂബിന്റെ വിവാഹം ജൂൺ മാസത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. "സൂൺ ടു ബി മിസ്റ്റർ ആൻഡ് മിസിസ്" എന്ന അടിക്കുറിപ്പോടെയാണ്‌ നൂബിൻ അന്ന് വീഡിയോ പങ്കുവെച്ചത്. ഓഗസ്റ്റിൽ വിവാഹം എന്നായിരുന്നു വീഡിയോയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു അടിക്കുറിപ്പ്. അന്ന് മുതൽ ആരാധകർ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോ. ബിന്നി സെബാസ്റ്റ്യനാണ് വധുവെന്ന് വെളിപ്പെടുത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ നൂബിന്റെ സുഹൃത്തുക്കൾ ഒരുക്കിയ ബാച്ചിലർ പാർട്ടി ചടങ്ങിലെ ഫോട്ടോയും വീഡിയോയും വൈറലാവുകയാണ്. കൂട്ടുകാർ എല്ലാവരും ചേർന്ന് ഗംഭീരമായി ആഘോഷിക്കുന്ന വീഡിയോ കൂട്ടുകാർ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പല തരം ആഘോഷങ്ങളിലൂടെ സുഹൃത്തുക്കൾ നൂബിനെ കൊണ്ട് പോയത്. നൂബിനെ ആളുകളുടെ മുന്നിൽ ഇരുത്തി എണ്ണ തേപ്പിക്കുന്ന ചടങ്ങ് ഉൾപ്പെടെ ആഘോഷമാക്കിയിട്ടാണ് സുഹൃത്തുക്കൾ ബാച്ചിലർ പാർട്ടി നടത്തിയത്. പാല പള്ളി തിരുപ്പള്ളി പാട്ടിൽ എല്ലാവരും മതിമറന്ന് ആഘോഷിച്ച് ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.



Also Read: Palthu Janwar: സർട്ടിഫിക്കറ്റ് കിട്ടി!!! ഈ ഓണാവധി പാൽതു ജാൻവറിനൊപ്പം, സെപ്‌റ്റംബർ 2 മുതൽ തീയേറ്ററുകളിൽ


 


ബാച്ചിലർ പാർട്ടി ആഘോഷമാക്കാൻ നൂബിന്റെ ഭാവി വധു ഡോ. ബിന്നിയും കൂട്ടുകാരും കൂടി എത്തിയതോടെ സംഭവം കളറായി. പാട്ടും മേളവും ഡാൻസുമായി ഇവരും എത്തിയതോടെ ആഘോഷം പൂർണമായി. വിജയുടെ പാട്ടും ഡാൻസുമൊക്കെ കളിച്ച് കല്യാണത്തിനായുള്ള കാത്തിരിപ്പിന്റെ സന്തോഷം ബിന്നിയുടെ മുഖത്ത് കാണാം. സുഹൃത്തുക്കളോടൊപ്പം തന്നെയാണ് ഡോ. ബിന്നിയുടെ ആഘോഷവും.


ബിന്നിയുടെ സുഹൃത്തുക്കളും നൂബിന്റെ സുഹൃത്തുക്കളെപോലെ തന്നെ ആവേശത്തിലാണ്. ബിന്നിയുടെ വീഡിയോയെല്ലാം ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കൾ പങ്കുവെച്ചു. നൂബിനുമായി കല്യാണത്തിന് മുൻപ് അവസാനമായി സംസാരിക്കുന്ന ഫോണ് കാൾ എന്ന വീഡിയോ പങ്കുവെച്ചു. "ഇനി നാളെ തൊട്ട് നേരിട്ട് സൊള്ളാം" എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.