Kumari first half review-മലയാളികൾ ഇത്ര നാളുകളായി കാത്തിരുന്നത് കിട്ടി; കെട്ടുറപ്പുള്ള തിരക്കഥ; അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ; കുമാരി ആദ്യ പകുതി റിവ്യൂ
അത്യുഗ്രൻ തിരക്കഥയും കൊണ്ട് പ്രേക്ഷകനെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ കുമാരിയുടെ ലോകത്തേക്ക് നമ്മൾ ഇറങ്ങി ചെല്ലുന്ന കാഴ്ചയാണ്
കുമാരി എന്ന ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മറ്റ് ഇന്ത്യൻ ഭാഷകളിൽ നമ്മൾ കണ്ട് ഞെട്ടിത്തരിച്ച പല ചിത്രങ്ങളും കണ്ട് മലയാളത്തിൽ ഇതുപോലൊരു സിനിമ വന്നില്ലല്ലോ എന്നുള്ള വര്ഷങ്ങളായിട്ടുള്ള ദുഃഖം മാറിക്കിട്ടും. നിഗൂഢതകളും കെട്ടുറപ്പുള്ള കഥയും അത്യുഗ്രൻ തിരക്കഥയും കൊണ്ട് പ്രേക്ഷകനെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ കുമാരിയുടെ ലോകത്തേക്ക് നമ്മൾ ഇറങ്ങി ചെല്ലുന്ന കാഴ്ചയാണ്. ചിത്രത്തിലെ ഓരോ ഡിപാർട്മെന്റും എടുത്ത് സൂചിപ്പിക്കേണ്ട പറയുന്ന തരത്തിലുള്ള പ്രകടനങ്ങളാണ്.
കല്യാണം കഴിഞ്ഞ് കുമാരിയെ പോലെ തന്നെയാണ് ഓരോ പ്രേക്ഷകനും. പതിയെ പതിയെ ചുരുളഴിഞ്ഞ് കണ്ടുപിടിക്കുന്ന കുമാരിയെപോലെ സീറ്റിന്റെ അറ്റത്ത് ഇരുന്ന് കണ്ട് തീർക്കാതെ കാണാൻ സാധിക്കില്ല. പണ്ട് കാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം സംസാരിക്കുന്ന ചിത്രം. അത് എങ്ങനെയാകും ചുരുളഴിയുക? കുമാരിക്ക് മുന്നിലുള്ളത് എത്ര വലിയ കടമ്പയാണ്? അറിയേണ്ടതാണ് രണ്ടാം പകുതിയിലെ കാഴ്ച.
അസാമാന്യമായ ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് സ്ക്രീനിലും ക്യാമറയുടെ പുറകിലും. ഓരോ ഷോട്ടും ഓരോ ചിത്രം വരചതുപോലെ അത്രമാത്രം ഗംഭീരമാണ്. നിർമൽ സഹദേവന്റെ സംവിധാനം ഒരു പുതിയ മായകാഴ്ചയാണ് മലയാളികൾക്ക് നൽകുന്നത്. മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത മറ്റ് ഭാഷകളിൽ ഇതുപോലുള്ള ചിത്രങ്ങൾ കണ്ട് കൊതിച്ചിരുന്നു മലയാളികൾക്ക് മുന്നിൽ കൊടുത്ത ഗംഭീര ട്രീറ്റ് തന്നെയാണ് കുമാരിയുടെ ആദ്യ പകുതി സൂചിപ്പിക്കുന്നത്. ജെക്‌സ് ബിജോയുടെ നെഞ്ചിടിപ്പിക്കുന്ന മ്യൂസിക്കാണ് ചിത്രത്തിന്റെ ആത്മാവ്. പ്രകടനങ്ങൾക്കായി മാത്രം നമ്മൾ സംസാരിക്കേണ്ടതുണ്ട്. സ്പടികം ജോർജ്, ഷൈൻ ടോം ചാക്കോ, സ്വാസിക തുടങ്ങി എല്ലാവരും. രണ്ട് സീനുകളിൽ മാത്രം ഇതുവരെ എത്തിയ സുരഭി കയ്യടികൾ വാരിക്കൂട്ടി കൊണ്ട് പോയി. കാത്തിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാം പകുതിയിലെ മായകാഴ്ചകൾക്കായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...