ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ പൃഥ്വിരാജ് പറയുമ്പോൾ എങ്ങനെ ഉണ്ടാവും?  രണം എന്ന ചിത്രത്തിന് ശേഷം നിർമൽ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുമാരിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നു. ടീസർ നിഗൂഢതകൾ കൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ  ആവേശത്തിലാക്കിയിരിക്കുകയാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥ വായിക്കുന്നതും വിവരിക്കുന്നതും പൃഥ്വിരാജ് ആണ്. കുമാരിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെ നല്ലറോ കഥാപാത്രമായിരിക്കും  ഇതെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. ചിത്രം ഒക്ടോബർ 28 നാണ് തിയേറ്ററുകളിൽ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുമാരിയുടെ ലോകം തുറന്ന് പൃഥ്വിരാജ്; ഐശ്വര്യ ലക്ഷ്മി ചിത്രം 'കുമാരി' ടീസർ


ദൂരെ വടക്ക് ആകാശം മുട്ടുന്ന ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങൾക്ക് അറിയാതൊരു ലോകം.  ഇല്ലിമല കാടിന്റെ നിഴൽ പോലെ ശാപം പതിഞ്ഞൊരു മണ്ണ് 'കാഞ്ഞിരങ്ങാട്'.   പ്രാണം കൊടുത്തു ആചാരങ്ങൾ നടത്തണമെന്ന് ചൊല്ലി പഠിച്ച അവിടേക്ക് കുമാരി വരുന്നു.. പേടിപ്പെടുത്തുന്ന ടീസറിലെ വിവരണം പോലെ കുമാരി ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രമെന്ന് സൂചനയുണ്ട്. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാൻ ചിത്രത്തിൻറെ ടീസറിന് സാധിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കുമാരി കാഞ്ഞിരങ്ങാട് എത്തുന്നത്.  ഓരോ കാഴ്ചകളെയും കൗതുകത്തോട് നോക്കുന്ന കുമാരിയെ നമുക്ക് ടീസറിൽ കാണാം. ശാപം പേറിയ ആ മണ്ണിന് കുമാരിയുടെ ജീവന്റെ വിലയുണ്ടായിരുന്നു. അവിടം അവളുടെ വരവിനായി നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു.  കുമാരി ആ ലോകത്തോട് പെട്ടന്ന് തന്നെ ഇഴുകി ചേരുന്നുണ്ട്.  എന്നാൽ അവിടെ മുറിഞ്ഞു പോകുന്ന ടീസറിലെ ആ കഥയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.


Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ 


 


ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും എത്തുന്നുണ്ട്.  പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.


Also Read: എനിക്ക് ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു; മീനയുടെ പോസ്റ്റ് വൈറലാകുന്നു 


 


അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടുകളുടെ വരികൾ തയ്യാറാക്കിയിരിക്കുന്നത് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരാണ്. ശ്രീജിത് സാരം​ഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസം​ഗീതം നിർവഹിച്ചിരിക്കുന്നത്. സംഘട്ടനം ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് അമൽ ചന്ദ്രൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.