'രണം' എന്ന ചിത്രത്തിന് ശേഷം നിർമൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കുമാരി'യുടെ ടീസർ കഴിഞ്ഞ ആഴ്ചയാണ് റിലീസായത്. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കുമാരിയുടെ ലോകത്തേക്ക് പ്രേക്ഷകനെ എത്തിക്കുന്നത് പ്രിത്വിരാജിന്റെ ശബ്ദത്തിലൂടെയാണ്. ചിത്രത്തിന്റെ റിലീസ് ഒക്ടോബർ ഇരുപത്തിയെട്ടിനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ് കുമാരിയുടെ ടീസർ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാഴ്ചയ്ക്കിടെ ടീസർ യൂട്യൂബിൽ മാത്രം കണ്ടത് 20 ലക്ഷത്തിലധികം കാഴ്ചക്കാരാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചാ വിഷയമായി തുടരുകയാണ് ടീസർ. നിരവധി പ്രേക്ഷകർ അവരുടെ ആവേശം കമന്റ് ബോക്‌സിൽ പ്രകടിപ്പിച്ചു. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ടീസറിൽ അനന്തഭദ്രം പോലെയൊക്കെ തോന്നുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കുമാരിയുടെ ലോകം ചുരുളഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവർ അവരുടേതായ കണ്ടെത്തലുകളുടെ ലോകത്തേക്ക് പ്രേക്ഷകരും മാറുകയാണ്.


ALSO READ: KumarI Movie: ഭൂപടങ്ങൾക്ക് അറിയാത്ത ലോകത്തിലേക്ക് വന്നു കയറുന്ന ‘കുമാരി’ ആരാണ്? റിലീസ് ഒക്ടോബർ 28 ന്


ദൂരെ വടക്ക് ആകാശം മുട്ടുന്ന ഇല്ലിമലയ്ക്കപ്പുറം, ഭൂപടങ്ങൾക്ക് അറിയാതൊരു ലോകം. ഇല്ലിമല കാടിന്റെ നിഴൽ പോലെ ശാപം പതിഞ്ഞൊരു മണ്ണ് 'കാഞ്ഞിരങ്ങാട്'. പ്രാണൻ കൊടുത്ത് ആചാരങ്ങൾ നടത്തണമെന്ന് ചൊല്ലി പഠിച്ച അവിടേക്ക് കുമാരി വരുന്നു. പേടിപ്പെടുത്തുന്ന ടീസറിലെ വിവരണം പോലെ കുമാരി ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രമെന്ന് സൂചനയുണ്ട്. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാൻ കുമാരിയുടെ ടീസറിന് സാധിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടായിരിക്കണം കുമാരി കാഞ്ഞിരങ്ങാട് എത്തുന്നത്.


ഓരോ കാഴ്ചകളെയും കൗതുകത്തോട് നോക്കുന്ന കുമാരിയെ നമുക്ക് ടീസറിൽ കാണാൻ കഴിയും. ശാപം പേറിയ ആ മണ്ണിന് കുമാരിയുടെ ജീവന്റെ വില ഉണ്ടായിരുന്നു. അവിടം അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു നൂറ്റാണ്ടുകളായി.കുമാരി ആ ലോകത്തോട് പെട്ടന്ന് തന്നെ ഇഴുകി ചേരുന്നുണ്ട്.എന്നാൽ അവിടെ മുറിഞ്ഞു പോകുന്ന ടീസറിലെ ആ കഥയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. നിഗൂഢത നിറഞ്ഞ ടീസർ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥ വായിക്കുന്നതും വിവരിക്കുന്നതും പൃഥ്വിരാജ് ആണ്. കുമാരിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ കരിയർ ബെസ്റ്റ് ആയിരിക്കും ഇതെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നു. ചിത്രം ഒക്ടോബർ ഇരുപത്തിയെട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.


ALSO READ: Ramesh Pisharody: രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങൾ'; മമ്മൂട്ടി പ്രകാശനം ചെയ്തു


ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ. അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരുടേതാണ് വരികൾ. ശ്രീജിത് സാരം​ഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസം​ഗീതം. സംഘട്ടനം -ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ്-അമൽ ചന്ദ്രൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.