കുഞ്ചാക്കോ ബോബന്റെ (Kunchako Boban) പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘എന്താടാ സജി’യുടെ (Enthada Saji) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും (Jayasurya) വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ തന്നെയാണ് പുറത്ത് വിട്ടതും. കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍.


Also Read: Jayasurya FB Post: 'ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല, ഈ അവാർഡ് നമ്മുടേതാണ്'... കുറിപ്പുമായി ജയസൂര്യ


ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം നവാഗതനായ ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


ദോസ്ത് എന്ന ദിലീപ് - കുഞ്ചാക്കോ ബോബൻ സിനിമയിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ - കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്. 


Also Read: ചാക്കോച്ചനോട് കട്ട അസൂയായിരുന്നു തനിക്ക്; വെളിപ്പെടുത്തലുമായി താരം  


കിലുക്കം കിലുകിലുക്കം, ത്രീ കിംഗ്‌സ് (Three Kings), ഗുലുമാൽ, ലോലിപോപ്പ് (Lollypop), 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും ഇവര്‍ ഒന്നിച്ചു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു മികച്ച സിനിമാനുഭവം തന്നെയാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.