അനിയത്തിപ്രാവിലൂടെ വന്ന് ചോക്ലേറ്റ് ഹീറോയായി മാറി മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക്ക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ കഴിഞ്ഞിട്ടേ ആളുള്ളൂ. എന്നാൽ കുറച്ച് വർഷക്കാലയമായി തന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് പൊളിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് ഇപ്പോൾ ചാക്കോച്ചന്റെ ലക്ഷ്യം. അഞ്ചാം പാതിരാ, നായാട്ട്, പട തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചാക്കോച്ചൻ ഇപ്പോൾ അഭിനയമുഹൂർത്തം നിറഞ്ഞ കഥാപാത്രത്തിലൂടെ തിളങ്ങി നിൽക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഒരു വീഡിയോ ചാക്കോച്ചന്റേതാണ്. 'എന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്തിൽ ഉത്സവപ്പറമ്പിൽ മദ്യപാനിയായ ഒരു നാട്ടുകാരനായി ചാക്കോച്ചൻ അഭിനയിച്ച രംഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് 1 ആണ്. യാതൊരു ബോധവുമില്ലാതെ കളിക്കുന്ന ഈ ഡാൻസിന് വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞാപ്പ, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത്‌ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിലെ സംവിധായകൻ. 'ദേവദൂതർ പാടി' എന്ന ഗാനത്തിലാണ് ചാക്കോച്ചൻ ഡാൻസ് ചെയ്‌തത്‌. ഇപ്പോഴിതാ ട്രെൻഡിങ് 2 ആയി മാറുകയാണ് മറ്റൊരു ചാക്കോച്ചൻ ഡാൻസ്. കോളേജ് കുട്ടികൾക്കൊപ്പം ഇതേ പാട്ടിൽ ചാക്കോച്ചൻ വീണ്ടും ഡാൻസ് ചെയ്തതാണ് വൈറലാകുന്നത്. കുട്ടികൾക്കൊപ്പം രസകരമായ സ്റ്റെപ്പുകൾ ഇട്ട് കയ്യടി വാരിക്കൂട്ടുകയാണ് ചാക്കോച്ചൻ. ബ്രണ്ണൻ കോളേജിലാണ് ചാക്കോച്ചൻ തകർത്തത്. 


ചാക്കോച്ചന്റെ ഡാൻസ് കണ്ട് സിനിമാപ്രവർത്തകരും അഭിനന്ദനവുമായി എത്തി. "ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37  വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം . അന്ന്  ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ.ആർ റഹ്മാൻ , ഗിറ്റാർ  ജോൺ  ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ  ഓർക്കസ്‌ട്രേഷൻ  പുനർ  സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി " ഇതാണ് ഔസേപ്പച്ചൻ പറഞ്ഞത്. ഇനിയങ്ങോട്ട് ചാക്കോച്ചന്റെ നാളുകളെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.