അങ്ങിനെ ആർ.ജെ മാത്തുക്കുട്ടി ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ ചിത്രം കുഞ്ഞെൽദോയുടെ ട്രെയിലർ റിലീസായി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ പുതുമുഖം ഗോപികാ ഉദയനാണ് നായിക.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻറ സംഗീതത്തിന് അശ്വതി ശ്രീകാന്ത്, സന്തോഷ് വർമ്മ,അനു എലിസബത്ത് ജോസ് എന്നിവരാണ് വരികൾ എഴുതിയത്.


Also Read: Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി


ചിത്രത്തിൻറെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസനാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്നാണ് ട്രെയിലർ യൂ ടൂബിൽ റിലീസായത്. ആസിഫിനെ കൂടാതെ വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, രേഖ,സുധീഷ്, കൃതിക പ്രദീപ്, അർജുൻ ഗോപാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.



Also Read: Minnal Murali Game | ഇനി നിങ്ങൾക്കും മിന്നല്‍ മുരളിയാകാം; മൊബൈല്‍ ഗെയിം ഉടന്‍ പുറത്തിറങ്ങും


ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ-24 ക്രിസ്തുമസ് തലേന്നാണ് ചിത്രം റിലീസിനെത്തുന്നത്. മാത്തുക്കുട്ടിയുടെ ആദ്യ ചിത്രമായതിനാൽ ആകാംക്ഷയോടെയാണ് പ്രേക്ഷകരും ഇരിക്കുന്നത്. വിനീത് ശ്രീനിവാസൻ ടച്ചിലുള്ള ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക പ്രീതി നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.