Kochi : അസിഫ് അലിയെ കേന്ദ്ര കഥാപാത്രമായി എത്തിയ കുഞ്ഞെൽദോയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.  സീ5 ആണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം മാർച്ച് 12 ന് സീ 5 ലെത്തും. അതിനോടൊപ്പം തന്നെ  ചിത്രത്തിൻറെ വേൾഡ് ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്ന സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡാണ്.  അതും മാർച്ച് 12 ന് തന്നെയാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരിലേക്ക് എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


നേരത്തെ ചിത്രം ഫെബ്രുവരി 25ന് ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 
കുഞ്ഞെൽദോയ്ക്ക് പുറമെ എല്ലാവരും കാത്തിരിക്കുന്ന അനശ്വര രാജൻ ചിത്രം സൂപ്പർ ശരണ്യയും മാർച്ച് രണ്ടാം വാരാം ഒടിടിയിലേക്കെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  ക്രിസ്മസ് റിലീസായി എത്തിയ കുഞ്ഞെൽദോയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.


ALSO READ: കഴുത്തില്‍ കത്തിവെച്ച് ഒറ്റ വലി, ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്? പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്റെ 21 ഗ്രാംസ്


2019ൽ പ്രഖ്യാപിച്ച ചിത്രം കോവിഡിനെ തുടർന്ന് പല ഘട്ടങ്ങളിലായി നീണ്ട് പോകുവായിരുന്നു. 2021ലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.അസിഫ് അലിക്ക് പുറമെ വിനീത് ശ്രീനിവാസൻ, സിദ്ദിഖ്, രേഖ, ഗോപിക തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. 


ആർ.ജെ മാത്തുകുട്ടി സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാത്തുകുട്ടി തന്നെയാണ്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.