വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമാകുന്ന കുറി എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു. സുരഭി ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ബെറ്റ്സി എന്ന കഥാപാത്രമായാണ് സുരഭി ചിത്രത്തിൽ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കെ.ആര്‍. പ്രവീണാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയുടെ മോഷൻ പോസ്റ്റർ മാർച്ച് 31ന് ഇറങ്ങിയിരുന്നു. ദിലീപ് കുമാർ എന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിഷ്ണു അവതരിപ്പിക്കുന്നത്. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.  



 


അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കുറി. ചിത്രം 2022 വേനലവധിക്കാല റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. സന്തോഷ് സി പിള്ളയാണ് ഛായാഗ്രഹണം. റഷിന്‍ അഹമ്മദാണ് എഡിറ്റിങ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്.