കാല്‍പന്ത് കളിയുടെ ആവേശം നിറച്ച് സുഡാനി ഫ്രം നൈജീരിയയിലെ കുര്‍റ പാട്ടിന്‍റെ വീഡിയോ എത്തി. മായാനദിക്ക് ശേഷം ഗായകന്‍ ഷഹബാസ് അമനും റെക്സും വിജയനും ഒരുമിക്കുന്ന ഗാനമാണ് കുര്‍റ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറത്തിന് സ്വന്തമായുള്ള ഫുട്ബോള്‍ പ്രേമത്തെ പശ്ചാത്തലമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ നായകായി എത്തുന്ന ആദ്യ സിനിമയാണ് ഇത്. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.


സൗബിന്‍ നായകനായെത്തുന്ന ചിത്രത്തെപ്പറ്റി വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഈ പ്രതീക്ഷകള്‍ ശരി വയ്ക്കുന്നതാണ് ചിത്രത്തിലെ പാട്ട്. ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സൗബിന്‍ ഗംഭീരമായി തന്‍റെ വേഷം പ്രേക്ഷകരിലേക്ക് പകരുന്നുണ്ട്. 


സമീർ താഹിറും ഷൈജു ഖാലിദുമാണ് നിർമ്മാതാക്കള്‍.