ആരാധക വൃന്ദം കാത്തിരുന്ന ദുൽഖർ സൽമാൻറെ കുറുപ്പിൻറെ ടീസർ (Kuruppu Teaser) 26-ന് എത്തും. ദുൽഖർ തന്നെയാണ് തന്റെ ഒൌദ്യോഗിക ട്വിറ്റർ പേജിൽ കുറുപ്പിൻറെ പോസ്റ്ററോടുകൂടി ടീസർ തീയ്യതി പ്രഖ്യാപിച്ചത്. ശ്രീനാഥ് രാജേന്ദ്രൻറെ സംവിധാനത്തിൽ ദുൽഖർ തന്നെ നിർമ്മിക്കുന്ന ചിത്രമാണ് കുറുപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. അതേമസമയം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പടം റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും പടം തീയേറ്ററുകളിൽ തന്നെ റിലീസ് (Release) ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.


ALSO READ : മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി ഓണത്തിനെത്തും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി


35 കോടിയാണ് ചിത്രത്തിൻറെ ബജറ്റ് ദുൽഖർ (Dulquer) സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് തീയേറ്ററിലെത്തുന്നത്.105 ദിവസമെടുത്താണ് ചിത്രത്തിൻറെ ചിത്രീകരണം  പൂർത്തിയാക്കിയത്.



 ALSO READ : Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും


കേരള പോലീസ് ഇപ്പോഴും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിൻറെ ജീവിതം ആസ്പദമാക്കിയുള്ള കഥയാണ് കുറുപ്പിൻറെ പ്രേമേയം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.