Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും.  കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 11:47 AM IST
  • കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും.
  • കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌.
  • കീർത്തി സുരേഷിനൊപ്പം നിതിനാണ് നായക കഥാപാത്രമായി എത്തുന്നത്.
  • വെങ്കി അത്ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്.
Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

Kurnool: കീർത്തി സുരേഷിന്റെ (Keerthy Suresh)ഏറ്റവും പുതിയ ചിത്രം രംഗ് ദേയുടെ ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രം ഈ മാസം 26ന് തീയറ്റേറുകളിലെത്തും. കർണൂലിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. ചിത്രത്തിന് U/A സെർറ്റിഫിക്കേഷനാണ് ലഭിച്ചത്.വെങ്കി അത്ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്.

കീർത്തി സുരേഷിനൊപ്പം (Keerthy Suresh) നിതിനാണ് നായക കഥപാത്രമായി എത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത് അനു എന്ന കഥാപാത്രത്തെയും നിതിൻ അർജുൻ എന്ന കഥാപത്രത്തെയുമാണ്. കീർത്തി സുരേഷിനെയും നിഥിനെയും കൂടാതെ വെന്നേല കിഷോർ, കൗസല്യ, രോഹിണി, ബ്രഹ്മജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പിസി ശ്രീറാമും സംഗീതം ദേവി ശ്രീ പ്രസാദമാണ് നിർവഹിച്ചിരിക്കുന്നത്.

ALSO READ: Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വഴക്കിൽ തുടങ്ങി പ്രണയത്തിലാവുന്ന രണ്ട് പേരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും അവര് നേരിടുന്ന പ്രശ്‍നങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ (Trailer) ചിത്രത്തിന്റെ കഥയെ കുറിച്ച് ഒരു ചെറിയ സൂചന നൽകി കൊണ്ടാണ് പറഞ്ഞ് പോകുന്നത്.     

ALSO READ: Urappanu Keralam: നമ്മളെ നയിച്ചവർ ജയിക്കണം യൂടൂബിൽ തരംഗമായി എൽ.ഡി.എഫിൻറെ പ്രചരണ ഗാനം,പിന്നണി പ്രവർത്തകർക്ക് സിതാരയുടെ നന്ദി

ചിത്രത്തിന്റെ (Cinema)  മറ്റൊരു പ്രത്യേകത അതിലുപയോഗിച്ചിരിക്കുന്ന നിറങ്ങളാണ്. ആളുകളുടെ ശ്രദ്ധയാകർഷിച്ച് അവർക്ക് വളരെ സന്തോഷം നൽകുന്ന നിറങ്ങൾ നല്കാൻ ചിത്രത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സിതാര എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സുര്യവേന്ദ്ര നാഗ വംശിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.     

ALSO READ: പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

അതേസമയം കീർത്തി സുരേഷ് ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന സരകരു വാരി പാട്ട എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത് മഹേഷ് ബാബുവാണ് (Mahesh Babu). അത് കൂടാതെ അണ്ണത്തെ എന്ന ചിത്രവും ഉടൻ പുറത്ത് വരാനിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശിവയാണ്. സൺ പിക്‌ച്ചേഴ്‌സ്ന്റെ ബാനറിൽ കലൈനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്....  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ....

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News