Avanthika photoshoot: ആരാധകരെ ഹരംപിടിപ്പിച്ച് ഖുശ്ബുവിന്റെ മകള്‍; അവന്തികയുടെ ചൂടന്‍ ചിത്രങ്ങള്‍ വൈറല്‍
Kushboo`s elder daughter Avanthika photos: ഖുശ്ബുവിന്റെ മൂത്ത മകള്‍ അവന്തിക ഇപ്പോൾ ലണ്ടനില്‍ പഠിക്കുകയാണ്.
1990കളില്‍ തമിഴ് സിനിമയിലെ സ്വപ്‌ന സുന്ദരിയായിരുന്നു നടി ഖുശ്ബു. അക്കാലത്ത് ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ച ഖുശ്ബുവിന്റെ പേരില്‍ ഹിറ്റുകളുടെ നീണ്ട നിര തന്നെയുണ്ട്. ഖുശ്ബുവിന്റെ പേരില്‍ ആരാധകര്‍ ഒരു ക്ഷേത്രം തന്നെ പണി കഴിപ്പിച്ചിരുന്നു. അത്രയും കടുത്ത ആരാധകര്‍ ഖുശ്ബുവിന് ഉണ്ടായിരുന്നു.
മുന്‍നിര നായികയായിരിക്കെയാണ് ഖുശ്ബു വിവാഹിതയായത്. സംവിധായകന്‍ സുന്ദര്‍ സിയുമായി പ്രണയത്തിലായ ഖുശ്ബു 2000ല്‍ വിവാഹിതയായി. ഈ ദമ്പതികള്‍ക്ക് സുന്ദരിമാരായ രണ്ട് പെണ്‍കുട്ടികളുണ്ട്. മൂത്ത പെണ്‍കുട്ടിയുടെ പേര് അവന്തിക എന്നും ഇളയ പെണ്‍കുട്ടിയുടെ പേര് അനന്ത എന്നുമാണ്. ഖുശ്ബുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഏവരുടെയും മനസ്സില്‍ വരുന്നത് സൗന്ദര്യമാണ്. ഖുശ്ബുവിനെപ്പോലെ തന്നെ ശരീര പ്രകൃതവും സൗന്ദര്യവുമെല്ലാം മക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ തടിച്ചിരിക്കുകയും പരിഹാസങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത ഖുശ്ബുവിന്റെ മക്കള്‍ കഠിനമായ വ്യായാമത്തിലൂടെ അതിവേഗം ശരീരഭാരം കുറച്ച് മേക്കോവറിലൂടെ ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
ALSO READ: ചാൾസ് എന്റർപ്രൈസസിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്
ഖുശ്ബുവും പെണ്‍മക്കള്‍ക്കൊപ്പം ശരീരഭാരം കുറച്ച് ഇപ്പോള്‍ വളരെ ചെറുപ്പമായാണ് കാണപ്പെടുന്നത്. ഖുശ്ബുവിന്റെ മൂത്ത മകള്‍ അവന്തിക നിലവില്‍ ലണ്ടനില്‍ പഠിക്കുകയാണ്. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനിലെ തെരുവുകളില്‍ സമയം ചെലവഴിക്കുന്ന ഖുശ്ബുവിന്റെ മകള്‍ അവന്തികയുടെ ചൂടന്‍ ഫോട്ടോകള്‍ കണ്ട് ഖുശ്ബുവിന്റെ ആരാധകര്‍ പോലും അന്തംവിട്ടിരിക്കുകയാണ്. പഠിത്തം കഴിഞ്ഞ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും സംശയം. ആകര്‍ഷകമായ ഫോട്ടോഷൂട്ട് ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതും ഇതിനുള്ള ആദ്യപടിയാണെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ തമിഴ് സിനിമാ ലോകത്തും വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...