കൊച്ചി:  ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മെയ് 27 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്.  


ALSO READ: Kuttavum Shikshayum: കുറ്റവും ശിക്ഷയും: ഇത് മലയാളത്തിലെ തീരൻ അല്ല, രാജീവ് രവിയുടെ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി


യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. 


രാജീവ് രവി തന്‍റെ സ്ഥിരം ശൈലിയിൽ കാതടപ്പിക്കുന്ന ബി.ജി.എമ്മിന്‍റെ അകമ്പടി ഇല്ലാതെ വളരെ ലളിതമായ രീതിയിലാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്‍റെ കഥ പറഞ്ഞ് പോകുന്നത്. ഒരു റിയൽ ലൈഫ് സ്റ്റോറി ആയതിനാൽ സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളിലേതിന് സമാനമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സസ്പെൻസ് ഒന്നും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.


ഓരോ കാലഘട്ടത്തിലെയും സാമൂഹിക അന്തരീക്ഷവും അതിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളുമാണ് രാജീവ് രവി ചിത്രങ്ങളിലൂടെ നാം കണ്ടുവരുന്നത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും വ്യത്യസ്ഥമാണ്. കുറ്റവും ശിക്ഷയും എന്ന ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണെന്ന് ഒറ്റ നോട്ടത്തിൽ ട്രെയ്ലറിലൂടെ കാണാൻ സാധിക്കും. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ.


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.