Lal Salaam: `ഭായി ബാക്ക് ഇൻ മുംബൈ`; മൊയ്തീൻ ഭായ് ആയി രജനികാന്ത്, `ലാൽ സലാം` ക്യാരക്ടർ പോസ്റ്റർ
വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് രജനികാന്ത് ലാൽ സലാം എന്ന ചിത്രത്തിൽ എത്തുന്നത്. പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ലാൽ സലാം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. ലാൽ സലാം സംബന്ധിച്ച് വരുന്ന അപ്ഡേറ്റുകൾക്കായി വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായാണ് വിവരം. മകളുടെ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.
രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. മൊയ്തീന്‍ ഭായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. മൊയ്‌ദീൻ ഭായുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്.
Also Read: Kaadhikan Movie : ജയരാജ് ചിത്രത്തിൽ മുകേഷും ഉണ്ണി മുകുന്ദനും; കാഥികൻ ഫസ്റ്റ്ലുക്ക്
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ലാൽ സലാം നിർമ്മിക്കുന്നത്. ഇവർ തന്നെയാണ് ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മുംബൈയിൽ തിരിച്ചെത്തി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ, പി ആർ ഒ - ശബരി
വിഷ്ണു വിശാൽ വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ധനുഷ് നായകനായെത്തിയ 3 എന്ന ചിത്രവും വെയ് രാജ വെയ് എന്ന ചിത്രവും സംവിധാനം ചെയ്തത് ഐശ്വര്യ രജനികാന്ത് ആണ്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും ഐശ്വര്യ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...