Kaadhikan Movie : ജയരാജ് ചിത്രത്തിൽ മുകേഷും ഉണ്ണി മുകുന്ദനും; കാഥികൻ ഫസ്റ്റ്ലുക്ക്

Kaadhikan Movie Update : ജയരാജ് തന്നെയാണ് കാഥികൻ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2023, 09:34 AM IST
  • മനോജ് ഗോവിന്ദും ജയരാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
  • ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
  • ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.
  • സഞ്ജോയി ചൌധരിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.
Kaadhikan Movie : ജയരാജ് ചിത്രത്തിൽ മുകേഷും ഉണ്ണി മുകുന്ദനും; കാഥികൻ ഫസ്റ്റ്ലുക്ക്

ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം കാഥികന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഉണ്ണി മുകുന്ദനും മുകേഷമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദും ജയരാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സഞ്ജോയി ചൌധരിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സഞ്ജോയിയുടെ ഈണങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തുന്നത് വയലാർ ശരത് ചന്ദ്ര വർമ്മയാണ്. വിപിൻ വിശ്വകർമ്മയാണ് ചിത്രത്തിന്റെ എഡിറ്റർ.

ALSO READ : 'എന്റെ മതം നടിക്ക് പ്രശ്നം ആയി'; തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് പറഞ്ഞ് മലയാള സിനിമ നടി തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ആർട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്

അതേസമയം ജയരാജ് ഒരുക്കുന്ന സുരേഷ് ഗോപി ചിത്രം ഒരു പെരുങ്കളിയാട്ടത്തിൻറെ ചിത്രീകരണം മാർച്ച് അവസാനത്തോടെയായിരുന്നു ആരംഭിച്ചത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, അനശ്വര രാജൻ, ബി എസ് അവിനാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സരിഗമയാണ് ചിത്രത്തിന്റെ നിർമാണം .അതേസമയം പഴയ ജയരാജ് സുരേഷ് ഗോപി ചിത്രം കളിയാട്ടവുമായി ഇതിന് ബന്ധമില്ലെന്ന് ജയരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

1997-ൽ കളിയാട്ടമെന്ന ചിത്രം ഞാനും സുരേഷ് ഗോപിയും ചേർന്നൊരുക്കിയതാണ് ഇപ്പോൾ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞാനും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുകയാണ്. ഒരു പെരുങ്കളിയാട്ടം, ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ജയരാജ് ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News