Lalitham Sundaram OTT Release: മഞ്ജു വാര്യർ-ബിജു മേനോൻ ജോഡി വീണ്ടും, ലളിതം സുന്ദരം റിലീസ് ഒടിടിയിൽ
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. മഞ്ജുവാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ മഞ്ജു വാര്യർ ജോഡികൾ ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭം ആണിത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിശേഷമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒടിടി റിലീസായാണ് ലളിതം സുന്ദരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. മഞ്ജുവാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ റിലീസ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
"ഈ ഭ്രാന്തൻ കുടുംബത്തെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണോ? ഞങ്ങളുടെ ലളിതം സുന്ദരം എന്ന സിനിമ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Disney+Hotstar-ൽ ഉടൻ റിലീസ് ചെയ്യും!!!
പല തലങ്ങളിലും ഇത് എനിക്ക് പ്രത്യേകമാണ്. എന്റെ സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ എന്റെ പ്രിയപ്പെട്ട ബിജു ചേട്ടനൊക്കൊപ്പം സ്‌ക്രീനിൽ ഒരുമിച്ച് വരുന്നതിലുള്ള ആവേശത്തിലാണ് ഞാൻ !!! "- മഞ്ജു വാര്യർ ഫേസുബുക്കിൽ കുറിച്ചു.
Also Read: Kunjeldho OTT Release : കുഞ്ഞെൽദോ ഒടിടിയിൽ എത്തീട്ടില്ല; മാർച്ചിൽ ZEE5ൽ എത്തും
സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, സുധീഷ്, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
Also Read: Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു? സൂചന നൽകി അജു വർഗീസ്
പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് "ലളിതം സുന്ദരം" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...