ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കറിന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി സം​ഗീത സംവിധായകൻ എആർ റഹ്മാൻ. വളരെ സങ്കടകരമായ ദിവസമാണിതെന്ന് റഹ്മാൻ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ലതാ മങ്കേഷ്ക്കറുടെ വിയോ​ഗത്തിൽ ദുഃഖം പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇത് സങ്കടകരമായ ദിവസമാണ്. ലതാജിയെ പോലെയുള്ള ഒരാൾ വെറുമൊരു ഐക്കൺ മാത്രമല്ല, അവർ ഇന്ത്യയുടെ സംഗീതത്തിന്റെ, കവിതയുടെ ഭാഗമാണ്; ഈ ശൂന്യത എന്നേക്കും നിലനിൽക്കും", എആർ റഹ്മാൻ പറഞ്ഞു. ലതാ ദീദിയുടെ മുഖമുള്ള ഒരു ചിത്രം കണ്ടാണ് താൻ ഉണർന്നിരുന്നതും അത് കാണുമ്പോൾ പ്രചോദനം കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലതാ മങ്കേഷ്ക്കറിനൊപ്പം കുറച്ച് പാട്ടുകൾ റെക്കോർഡ് ചെയ്യാനും പാടാനും ഭാഗ്യമുണ്ടായി എന്നും സംഗീതസംവിധായകൻ എആർ റഹ്മാൻ പറ‍ഞ്ഞു.



 


Also Read: Tribute To Lata Mangeshkar | ലതാ മങ്കേഷ്കറുടെ വിയോഗം വാക്കുകൾക്കതീതമായ വേദനയെന്ന് പ്രധാനമന്ത്രി ; പ്രിയ ഗായികയുടെ വിടവാങ്ങലിൽ അനുശോചിച്ച് നേതാക്കൾ


92കാരിയായ ലതാ മങ്കേഷ്ക്കറിന് കോവിഡ് ബാധിച്ചിരുന്നു. അതിന് ശേഷം ന്യുമോണിയ ബാധിക്കുകയും അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഇരിക്കവെയുമാണ് ഇതിഹാസ ഗായിക മരണമടയുന്നത്. 



 


1942 13-ാം വയസിലാണ് ഇതിഹാസ ഗായിക ഗാനലോകത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്ക്കർ തന്റെ ശബ്ദ മാധൂര്യം പകർന്നിട്ടുണ്ട്. കദളിചെങ്കദിളി എന്ന വയലാറിന് വരികൾക്ക് ശബ്ദം നൽകിയത് ലതാ മങ്കേഷ്കറായിരുന്നു.


Also Read: Lata Mangeshkar Demise | നെഹ്റുവിനെ കരയിപ്പിച്ച ലതാ മങ്കേഷ്ക്കറുടെ ആ ​ഗാനം...


ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നേടിട്ടുണ്ട്. 1929ത് സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. ഹൃദയ എന്നായിരുന്നു ലതാ മങ്കേഷ്കറുടെ ആദ്യകാല നാമം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.