Lata Mangeshkar Demise | നെഹ്റുവിനെ കരയിപ്പിച്ച ലതാ മങ്കേഷ്ക്കറുടെ ആ ​ഗാനം...

പരിപാടി അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ഗാനരചയിതാവ് കവി പ്രദീപ് തന്നെ സമീപിച്ചതായി ലതാ മങ്കേഷ്‌കർ വെളിപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 11:50 AM IST
  • 'ഏ മേരേ വതൻ കേ ലോഗോൻ' എന്ന ദേശഭക്തി ​ഗാനമാണ് ലത മങ്കേഷ്ക്കറെന്ന ​ഗായികയെ വാനോളം ഉയർത്തിയത്.
  • ജവഹർലാൽ നെഹ്റുവിന്റെ കണ്ണുകളെ ഈറനണിയിച്ച ​ഗാനം.
  • ലതാ മങ്കേഷ്‌കർ മുപ്പത്തിയാറിലധികം ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Lata Mangeshkar Demise | നെഹ്റുവിനെ കരയിപ്പിച്ച ലതാ മങ്കേഷ്ക്കറുടെ ആ ​ഗാനം...

'ഏ മേരേ വതൻ കേ ലോഗോൻ', ഇന്ത്യൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ച ലതാ മങ്കേഷ്‌കറുടെ ആ ​ഗാനം.. ദേശഭക്തി ഗാനത്തിന്റെ ആത്മാർത്ഥമായ ആലാപനം. ഈ ദേശഭക്തി ​ഗാനമാണ് ലത മങ്കേഷ്ക്കറെന്ന ​ഗായികയെ വാനോളം ഉയർത്തിയത്. 2014-ൽ, വളരെയധികം ജനപ്രിയമായ ദേശഭക്തി ഗാനത്തിന്റെ 51-ാം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ഒരു പരിപാടിയിലാണ് ലത മങ്കേഷ്ക്കർ ഈ ​കാര്യം പങ്കിടുന്നത്..

പരിപാടി അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ഗാനരചയിതാവ് കവി പ്രദീപ് തന്നെ സമീപിച്ചതായി ലതാ മങ്കേഷ്‌കർ വെളിപ്പെടുത്തി. റിഹേഴ്സലിന് സമയമില്ലാത്തതിനാൽ ഗായിക നേരത്തെ പാടാൻ വിസമ്മതിച്ചിരുന്നുവെങ്കിലും കവിയുടെ നിർബന്ധപ്രകാരം 1963 ജനുവരി 27 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മുന്നിൽ വെച്ച് അവർ ഗാനം ആലപിച്ചു.

Also Read: Lata Mangeshkar| കദളി കൺകദളി... ലതാ മങ്കേഷ്കർ പാടിയ മലയാളത്തിലെ ഒരേ ഒരു ഗാനം

1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം എഴുതിയതാണ് ഏ മേരേ വതൻ കെ ലോഗോൺ. ഡല്‍ഹിയിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി താൻ ​ഗാനം പാടി അവസാനിപ്പിച്ചപ്പോൾ പണ്ഡിറ്റ് നെഹ്‌റു തന്നെ കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് ലത വെളിപ്പെടുത്തി. "ആദ്യം ഞാൻ പരിഭ്രാന്തയായിരുന്നു, എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് കരുതിയെന്ന് ലത മങ്കേഷ്ക്കർ പറഞ്ഞു

എന്നാൽ ഞാൻ പണ്ഡിറ്റ്ജിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ കണ്ടു.. 'ലതാ, തുംനെ ആജ് മുജെ റുലാ ദിയാ" എന്ന് അദ്ദേഹം പറഞ്ഞതായി അവർ പറഞ്ഞു. ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യ നേരിട്ട പരാജയത്തിൽ ജവഹർലാൽ നെഹ്‌റു തകർന്നിരുന്നു.

Also Read: Lata Mangeshkar Passes Away | ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു; കോവിഡും നിമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു

ഞായറാഴ്ച രാവിലെ 8.12 ന് ലതാ മങ്കേഷ്‌കർ അന്തരിച്ചു. കോവിഡിനെ തുടർന്ന് ശേഷം ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറാലായതിനെ തുടർന്നാണ് ഗായിക മരണത്തിന് കീഴടങ്ങിയത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്‌ന എന്നിവയും മറ്റ് ബഹുമതികളും ഈ ഇതിഹാസ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കർ മുപ്പത്തിയാറിലധികം ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News