ലത മങ്കേഷ്ക്കർ വെന്റിലേറ്ററിൽ, ആരോഗ്യനില വീണ്ടും മോശമായെന്ന് ഡോക്ടർമാർ
ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില സംബന്ധിച്ച് അവരുടെ ബന്ധുക്കൾ നിരന്തരം അപ്ഡേറ്റ് ചെയ്തിരുന്നു.
കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില സംബന്ധിച്ച് അവരുടെ ബന്ധുക്കൾ നിരന്തരം അപ്ഡേറ്റ് ചെയ്തിരുന്നു. ഗായികയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു.
മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ നിലവിൽ. ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...