അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ലക്ഷ്മി ബോംബി (Laxmmi Bomb) ലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബുർജ്  ഖലീഫ എന്ന് ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയ് കുമാറി(Akshay Kumar)ന്റെയും കൈറ അധ്വാനിയുടെയും മികവാർന്ന  നൃത്ത പ്രകടനമാണ് ശ്രദ്ധേയം.  തമിഴ് ചിത്രമായ 'കാഞ്ചന'യുടെ (Kanchana) റീമേക്ക് ആണ് ലക്ഷ്മി ബോംബ്.  കാഞ്ചന സംവിധാനം ചെയ്തതും അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും രാഘവ ലോറൻസ് ആണ്.  ഹിന്ദിയിലും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്.


ALSO READ | സ്നേഹ ശ്രീകുമാറിന്റെ കിടിലം ഫോട്ടോഷൂട്ട് കാണാം...


കൊറോണ (Covid19) മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമായ  ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രവും റിലീസ് ചെയ്യുന്നത്. ദീപാവലിയോടനുബന്ധിച്ച്  നവംബർ ഒൻപതിനാകും ചിത്രത്തിന്റെ റിലീസ്.  മികച്ച പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ്  കളക്ഷനും നേടി  2007 ൽ പുറത്തിറങ്ങിയ ചിത്രമാണ്  'കാഞ്ചന'. ലക്ഷ്മി ബോംബും (Laxmmi Bomb) സമാന  രീതിയിൽ ശ്രദ്ധയാർജ്ജിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 


ALSO READ | ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്


തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ കോളിളക്കം സൃഷ്‌ടിച്ച  ചിത്രങ്ങളാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന (Kanchana) സീരിസുകള്‍. ഈ സീരിസിലെ രണ്ടാം ഭാഗമാണ് റീമേക്ക് ചെയ്യുന്നത്. അക്ഷയ് കുമാര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.