ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളോ വിശേഷങ്ങളോ ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എന്ന പേരില്‍ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ക്ലൈമാക്സ് രംഗങ്ങളുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിത്തുന്നത്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.


ബാഹുബലിയുടെ ആദ്യഭാഗം റിലീസ് ചെയ്ത സമയത്തും അവസാനരംഗങ്ങളിലെ യുദ്ധരംഗങ്ങള്‍ ലീക്കായി പുറത്തു വന്നിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ പോലും ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിബന്ധനയോടെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചിരിക്കുന്നതിനിടെ ചിത്രങ്ങള്‍ എങ്ങനെ ലീക്കായെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. 


അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്. അനുഷ്ക ഷെട്ടിയും പ്രഭാസുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.