സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാമുവല്‍ റോബിന്‍സണ്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു. ആത്മാവിന്‍റെ ഒരു തുണ്ട് കേരളത്തില്‍ ഉപേക്ഷിച്ചാണ് സ്വന്തം നഗരമായ നൈജീരിയയിലേക്ക് പോകുന്നതെന്ന് സാമുവല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കുറഞ്ഞ കാലയളവില്‍ താന്‍ പാതി ഇന്ത്യക്കാരനായതു പോലെയായെന്നും സാമുവല്‍ പങ്കു വച്ചു. തിരിച്ചു വരുമെന്ന് പറഞ്ഞാണ് സാമുവലിന്‍റെ യാത്ര. 



ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രവും സാമുവല്‍ ഷെയര്‍ ചെയ്തു. സാമുവലും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ സുഡാനി ഫ്രം നൈജീരിയ നിറ‌ഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ പ്രചാരണത്തിനായി കുറച്ചു ദിവസങ്ങളായി സാമുവല്‍ കേരളത്തിലുണ്ടായിരുന്നു. 


ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടിയുള്ള യാത്രകള്‍ക്കും പരിപാടികള്‍ക്കും പുറമെ, കേരളത്തിന്‍റെ തനത് രുചി തേടിയും സാമുവല്‍ ഇറങ്ങിത്തിരിച്ചിരുന്നു. സാധാരണക്കാര്‍ക്കൊപ്പം ചുറ്റിയടിച്ച് സ്വാദുള്ള ഭക്ഷണവും കഴിച്ച് മലയാളികള്‍ക്കൊപ്പം സമയം ചെലവഴിച്ച സാമുവലിന് നിരവധി ആരാധകരുമുണ്ട്. കേരളത്തിലേക്ക് തിരിച്ച് വരണമെന്ന അഭ്യര്‍ത്ഥന കൊണ്ട് സാമുവലിന്‍റെ ഫെയ്സ്ബുക്ക് പേജ് നിറഞ്ഞിരിക്കുകയാണ്.