പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന ട്രെയ്‌ലർ പുറത്തുവിട്ട് 'ആർട്ടിക്കിൾ 21' ടീം. മലയാളത്തിലെ മികവുറ്റ അഭിനേതാക്കളായ ലെന , അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർട്ടിക്കിൾ 21'. രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, ബിനീഷ് കോടിയേരി,  മനോഹരി ജോയ്, അംബിക നായർ, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണപരിഷ്‌കരണം ഇന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തുറന്നു കാണിക്കുകയാണ് ആർട്ടിക്കിൾ 21 എന്ന ചിത്രം. നീതിക്കു വേണ്ടി അണിനിരക്കൂ...എന്ന് ആലേഖനം ചെയ്തിട്ടുള്ള പോസ്റ്റർ ഇതിനു മുൻപായി അണിയറ പ്രവർത്തകർ പങ്കു വച്ചിരുന്നു. ലെനയുടെ കഥാപാത്രത്തിൻറെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവും അണിയറക്കാർ നടത്തിയത്.


ALSO READ: 80 ലക്ഷം കാഴ്ച്ചക്കാരുമായി രജനിയുടെ "ജയിലർ" ടീസർ; ധ്യാനിന്റെ "ജയിലറി"നോ?
 

ശക്തമായ പ്രമേയമാണ് 'ആർട്ടിക്കിൾ 21' മുന്നോട്ട് വയ്ക്കുന്നതെന്ന സൂചന ട്രെയ്‌ലർ നൽകുന്നു. അതിവേഗം വളരുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ കൂടുതൽ ഉയർച്ചയിലേക്ക്  എത്തിക്കാൻ ഉള്ള മാറ്റങ്ങളെ പറ്റി, നമ്മളെവരും കാണുന്നതും കേൾക്കുന്നതുമായ, നമ്മുടെ ചുറ്റുപാടുകളിൽ തന്നെ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയം അതിന്റെ തീവ്രതയോടെ തന്നെ പറയുന്നുണ്ട് ആർട്ടിക്കിൾ 21 എന്ന സിനിമയിൽ.


വാക് വിത്ത് സിനിമാസിൻറെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. കോ പ്രൊഡ്യൂസർ - രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ. അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - രംഗനാഥ് രവി. 



 


ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്ലി ഹെഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്ടർ - ഇംതിയാസ് അബൂബക്കർ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.