Leo Movie Update: `ലിയോ`യ്ക്ക് 4 മണി ഷോ ഇല്ല, പകരം `ഈ സമയം` അനുവദിക്കുന്നത് പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി
തമിഴ്നാട്ടിൽ രാവിലെ 9 മണിക്ക് ഫസ്റ്റ് ഷോ തുടങ്ങാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ' റിലീസിനെത്താൻ ഇനി ഒരു നാൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രീ റിലീസ് കളക്ഷനിൽ ഇതിനോടകം തന്നെ ലിയോ റെക്കോർഡിട്ട് കഴിഞ്ഞുവെന്ന് പറയാം. കേരളത്തിൽ പുലർച്ചെ 4 മണിക്ക് ഫാൻസ് ഷോ ഉണ്ടാകും. എന്നാൽ തമിഴ്നാട്ടിൽ രാവിലെ 9 മണിക്ക് ഫസ്റ്റ് ഷോ തുടങ്ങാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാല് മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ നിര്‍മ്മാതാവിന്‍റെ ഈ ആവശ്യത്തെ കോടതി തള്ളിയിരിക്കുകയാണ്. നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നും പകരം രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്. പ്രീ-സെയിൽസ് ബിസിനസിൽ കെജിഎഫ് 2 ഓപ്പണിംഗ് ഡേ കളക്ഷൻ ലിയോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.