വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ലിയോ ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമയുടെ പല അവകാശങ്ങൾ റെക്കോർഡയ്ക്ക് തുകയ്ക്ക് വിറ്റു പോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ഇതാ വിജയ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം നേടാൻ ഗോകുലം മൂവീസ് മുന്നിട്ട് നിൽക്കുകയാണ്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകരാം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലനാണ് ലിയോയുടെ തിയറ്റർ അവകാശത്തിനായി ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. വൻ തുകയ്ക്കാണ് ഗോകുലം മൂവീസ് ചിത്രത്തിന്റെ കേരളത്തിൽ തിയറ്റർ അവകാശം നേടാൻ തയ്യാറായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ലിയോ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ലിയോ ഒരുങ്ങുന്നത്. 


ALSO READ : Malaikottai Vaaliban : മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ? പുതിയ അപ്ഡേറ്റ് ഇങ്ങനെ


പാൻ ഇന്ത്യ തലത്തിൽ പ്രചാരം ലഭിക്കുന്ന ചിത്രത്തിന് വിവിധ ഭാഷകളിൽ നിന്നും പ്രമുഖ താരങ്ങൾ ലിയോയിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.


അതേസമയം ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെ‍ഡ്യൂളുകള്‍. വിദേശ വിതരണാവകാശം വിറ്റ വകയില്‍ 60 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് വിദേശ വിതരണാവകാശം നേടിയതെന്നാണ് വിവരം. ഇത് ശരിയാണെങ്കിൽ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്. ഡിജിറ്റല്‍, സാറ്റ്ലൈറ്റ്, മ്യൂസിക് റൈറ്റ്സ് കൂടി വിറ്റുപോകുമ്പോഴേക്കും വമ്പൻ തുക ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.