തെന്നിന്ത്യൻ സൂപ്പർ താരം വിജയിയെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് 'ലിയോ'.  2023 ഒക്ടോബര്‍ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ലിയോയെ വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം കരസ്ഥമാക്കി ഫാര്‍സ് ഫിലിംസ്. ഒട്ടേറെ മികച്ച സിനിമകള്‍ വിതരണം ചെയ്തിട്ടുള്ള ഫാര്‍സ് ഫിലിം പ്രവര്‍ത്തിക്കുന്നത് ദുബായ് കേന്ദ്രീകരിച്ചാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ലിയോ'യുടെ വിതരണവകാശം തങ്ങൾക്കു നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫാര്‍സ് ഫിലിംസിന്റെ ചെയര്‍മാനും സ്ഥാപകനുമായ അഹമ്മദ് ഗൊല്‍ച്ചിന്‍ പ്രതികരിച്ചു. 


ALSO READ: രാസാക്കണ്ണ് ആലപിച്ച് വടിവേലു; പൊട്ടിക്കരഞ്ഞു കമൽഹാസൻ, വീഡിയോ വൈറൽ


കേരളത്തിൽ തുടക്കം മുതല്‍തന്നെ ലിയോയുടെ  വിതരണാവകാശത്തിന് വലിയ മത്സരമുണ്ടായിരുന്നു. കേരളത്തിലെ വിതരണാവകാശത്തിനായി അഞ്ച് പ്രധാന വിതരണക്കാരാണ് തുടക്കം മുതലേ രംഗത്തുണ്ടായിരുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാറാണ് 'ലിയോ' നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


വിവിധ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവര്‍ അഭിനയിക്കുന്നു. ബോളിവുഡില്‍ നിന്ന് സഞ്ജയ് ദത്ത് വേഷമിടുന്നു. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തിലുണ്ട്. തൃഷയാണ് ചിത്രത്തിലെ നായിക. വർഷങ്ങൾക്കു ശേഷം തൃഷയും വിജയും ഒന്നിക്കുന്ന സിനിമ കൂടി ആണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.