Kamalhaasan: രാസാക്കണ്ണ് ആലപിച്ച് വടിവേലു; പൊട്ടിക്കരഞ്ഞു കമൽഹാസൻ, വീഡിയോ വൈറൽ

Kamalhassan in Mamannan Audio launch:  എ.ആർ. റഹ്‌മാന്റെ സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 12:43 AM IST
  • 'മാമന്നൻ' ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രത്യേക അതിഥിയായിരുന്നു കമൽഹാസൻ.
  • ചടങ്ങിൽ ഉണ്ടായിരുന്ന കമൽഹാസൻ ഇതു കേട്ട് കരഞ്ഞു.
  • എ.ആർ. റഹ്‌മാന്റെ സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ് ഇതിന്റെ വീഡിയോ.
Kamalhaasan: രാസാക്കണ്ണ് ആലപിച്ച് വടിവേലു; പൊട്ടിക്കരഞ്ഞു കമൽഹാസൻ, വീഡിയോ വൈറൽ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാമന്നൻ'. നീണ്ട ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാനത്തെ ചിത്രംകൂടിയാണ് 'മാമന്നൻ'. എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ ലോഞ്ച് നാളുകൾക്കു മുന്നെയായിരുന്നു നടന്നത്. ഈ ചടങ്ങിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

രാസാക്കണ്ണ് എന്ന ഗാനമായിരുന്നു 'മാമന്നനി'ലേതായി ആദ്യം പുറത്തു വന്നത്. 'മാമന്നൻ' ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രത്യേക അതിഥിയായിരുന്നു കമൽഹാസൻ.  വടിവേലു ആലപിച്ച നാടൻപാട്ട് ശൈലിയിലുള്ള ഗാനം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഈ ഗാനം വടിവേലുവും എ.ആർ. റഹ്‌മാനും ഓഡിയോ ലോഞ്ചിനിടെ ചേർന്ന് വേദിയിൽ ആലപിച്ചു. ചടങ്ങിൽ ഉണ്ടായിരുന്ന കമൽഹാസൻ ഇതു കേട്ട് കരഞ്ഞു. എ.ആർ. റഹ്‌മാന്റെ സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ് ഇതിന്റെ വീഡിയോ.

 

കമൽ നേരത്തേ സംവിധായകൻ മാരി സെൽവരാജിനൊപ്പം  'മാമന്നൻ' കണ്ടിരുന്നു.  ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തി ഓഡിയോ ലോഞ്ച് വേദിയിൽവെച്ച് സംസാരിക്കുകയും ചെയ്തു അദ്ദേഹം. കോടിക്കണക്കായ ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറംലോകമറിയും എന്നായിരുന്നു ഉലകനായകന്റെ വാക്കുകൾ. വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News