ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ 'എൽ ജി എം' ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻറ്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 'തല' ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്. 


ALSO READ : Vrushabha Movie: പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ആരംഭിച്ചു


സംവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ " നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി". 


ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നദിയാമൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്.


ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ - ശബരി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.