Vrushabha Movie: പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ആരംഭിച്ചു

മോഹൻലാലിനൊപ്പം മകനായി റോഷൻ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 07:26 PM IST
  • എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും
  • മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു
  • ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം
Vrushabha Movie: പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ആരംഭിച്ചു

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിച്ച് നന്ദ കിഷോർ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന  തെലുഗ് - മലയാളം ചിത്രം 'വൃഷഭ'യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ജൂലൈ 22ന് ആരംഭിച്ച ഷൂട്ടിങ്ങ് ഒരുപാട് ഇമോഷണൽ രംഗങ്ങൾ കൊണ്ടും ഞെട്ടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും നിറഞ്ഞതാകും.  

മോഹൻലാലിനൊപ്പം മകനായി റോഷൻ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു. ചിത്രത്തിൽ അഭിനയിക്കുന്നവരുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്.  റോഷൻ മെകയുടെ പെയർ ആയിട്ടാണ് ചിത്രത്തിൽ ഷനായ എത്തുന്നത്. ചിത്രത്തിൽ  വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്. ഷനായയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതൽ ഗ്ലാമർ പരിവേഷം കിട്ടുമെന്നുറപ്പ്.

ALSO READ : Devananda: ജൂറിയുടെ തീരുമാനം അം​ഗീകരിക്കുന്നു; പ്രതികരണവുമായി ദേവനന്ദ

എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മുഖകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 

2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News