Little Miss Rawther: പുതുമയുള്ള പ്രണയം, ഹൃദയം നിറയ്ക്കുന്ന ആവിഷ്കാരം; ലിറ്റിൽ മിസ് റാവുത്തർ റിവ്യൂ
Little Miss Rawther Review: സിനിമയിലൂടെ മാത്രം ജീവിക്കുന്ന അഭിജിത്തിന്റെ കഥ പറച്ചിലും സിനിമ സ്റ്റൈലിൽ തന്നെയാണ്.
സിനിമയിൽ പ്രതീക്ഷ അർപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അഭിജിത് നൈന എന്ന പെൺകുട്ടിയെ കോളേജിൽ വെച്ച് കാണുകയും ഇഷ്ടം തോന്നുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നതാണ് സിനിമയുടെ തുടക്കം. എന്നാൽ വ്യത്യസ്തമായ രീതിയിൽ മേക്കിങ്ങിൽ ഒരു പുതിയ ട്രീറ്റ്‌മെന്റ് നൽകിക്കൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്. സാധാരണയായി പ്രണയ സിനിമകളിൽ കാണുന്നതുപോലെയല്ല സിനിമ മേക്കിങ്ങിൽ സംസാരിക്കുന്നത് എന്നത് തന്നെ എടുത്ത് സൂചിപ്പിക്കേണ്ടതാണ്.
സിനിമയിലൂടെ മാത്രം ജീവിക്കുന്ന അഭിജിത്തിന്റെ കഥ പറച്ചിലും സിനിമ സ്റ്റൈലിൽ തന്നെയാണ്. സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകനെ ആദ്യ കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ സിനിമയിലേക്ക് കൊണ്ട് എത്തിക്കാൻ സംവിധായകനായ വിഷ്‌ണു ദേവിന് സാധിച്ചിട്ടുണ്ട്. പ്രണയിക്കുന്നവർ തമ്മിലെ ഉയരം, നിറം, ജാതി, മതം, തുടങ്ങിയ പല വിഷയങ്ങളും ചിത്രം വിരൽ ചൂണ്ടുന്നു. സമൂഹം കാണുന്ന 'മാച്ചിങ്ങ്' എന്നുള്ള പല കാര്യങ്ങളെയും ചിത്രം ചോദ്യം ചെയ്‌തുകൊണ്ട് തന്നെ മുന്നോട്ട് സഞ്ചരിക്കുന്നു.
ALSO READ: മോഹൻലാൽ ചിത്രം 'വൃഷഭ'യുടെ റിലീസ് തിയതി ദസറ ദിനത്തിൽ പുറത്തുവിടും
അഭിജിത് ആയി അഭിനയിക്കുന്നത് ഷേർഷാ ആണ്. ഷേർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നൈന റാവുത്തറായി ഗൗരി കിഷൻ പല മുഹൂർത്തങ്ങൾ കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്യുന്നു. പ്രണയത്തിനോടൊപ്പം സൗഹൃദം, കുടുംബം എല്ലാം ഒരുപോലെ സംസാരിക്കാനും കമിതാക്കളുടെ ചിന്തയിൽ നിന്ന് മാറി കുടുംബത്തെക്കുറിച്ചും അവരുടെ ചിന്താഗതിയും ചിത്രത്തെ സംസാരിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന് മനോഹരമായ ഒഴുക്ക് സമ്മാനിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.