Vrushabha: മോഹൻലാൽ ചിത്രം 'വൃഷഭ'യുടെ റിലീസ് തിയതി ദസറ ദിനത്തിൽ പുറത്തുവിടും

Vrushabha Movie Updates: മോഹൻലാലും റോഷൻ മേക്കയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ദസറ ദിനത്തിൽ പുറത്തുവിടും.

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 09:44 AM IST
  • സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ നായികമാർ
  • മൈസൂരിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയാക്കിയത്
Vrushabha: മോഹൻലാൽ ചിത്രം 'വൃഷഭ'യുടെ റിലീസ് തിയതി ദസറ ദിനത്തിൽ പുറത്തുവിടും

മോഹൻലാൽ ചിത്രം വൃഷഭ രണ്ടാം ഷെഡ്യൂൾ ഇന്ന് മുംബൈയിൽ ആരംഭിച്ചു. ഒക്ടോബർ - നവംബർ മാസങ്ങളിലായി രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ദസറ ദിനത്തിൽ പുറത്തുവിടും. മോഹൻലാലും റോഷൻ മേക്കയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മൈസൂരിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയാക്കിയത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്.

ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തുർലോ ജോയിൻ ചെയ്തു. ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്ൻ എത്തും. ബാഹുബലി, പുലിമുരുഗൻ, ശിവാജി, ഗജിനി, എന്തിരൻ, പുഷ്‌പ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ആക്ഷൻ സംവിധായകനായിരുന്നു പീറ്റർ ഹെയ്ൻ. 

ALSO READ: Vela Movie: 'പാതകൾ പലർ'...; വേലയിലെ ലിറിക്കൽ വീഡിയോ എത്തി

മൈസൂരിൽ സമാപിച്ച ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി  എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകന് ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും സാധ്യമാക്കുകയും ചെയ്‌തുവെന്ന് സംവിധായകൻ നന്ദ കിഷോർ പറയുന്നു.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2024ൽ 4500ഓളം സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പിആർഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News