LLB: ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫറൂഖ് എസിപി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) പ്രേക്ഷക ഹൃദയം കീഴടക്കി തിയറ്ററുകൾ കൈക്കലാക്കുന്നു. ക്യാമ്പസ് സൗഹൃദവും രാഷ്ട്രീയവും പ്രമേയമാക്കിയ ചിത്രം യുവാക്കൾക്ക് ഹരം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!


ചോരത്തിളപ്പിന്‍റെ പ്രായത്തിൽ സിരയിലൂടെ കട്ടചോരയൊഴുക്കുന്ന രാഷ്ട്രീയ ചിത്രങ്ങൾ കാണുമ്പോൾ കിട്ടുന്ന ആവേശം പറഞ്ഞറിയിക്കുക ബുദ്ധിമുട്ടാണ്. രാഷ്ട്രീയ ചിത്രങ്ങളിൽ പൊതുവെ കാണുന്ന ഘടകങ്ങൾക്കപ്പുറം ചുടു ചോരയുടെ ഗന്ധം പകരുന്ന മർമ്മ പ്രധാന വിഷയങ്ങൾ ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിച്ചുണ്ട് എന്നതിനാൽ പ്രേക്ഷകരെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 


Also Read:  Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ് 


ഹാസ്യം, സൗഹൃദം, പ്രണയം, കല, രാഷ്ട്രീയം, കൊലപാതകം എന്നിവയാൽ ചുറ്റപ്പെട്ട്, സസ്പെൻസും ട്വിസ്റ്റുമെല്ലാം നിറച്ച് പ്രേക്ഷകരുടെ ഊഹാപോഹങ്ങളെ അടിമുടി പൊളിക്കുന്ന ചിത്രം ഫെബ്രുവരി 2നാണ് തിയറ്റർ റിലീസ് ചെയ്തത്. 


കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ സിനിമ സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളിലൂടെ സഞ്ചരിക്കുന്ന ചിത്രം അവരുടെ കോളേജ് പ്രവേശനവും പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രത്തിൽ കാർത്തിക സുരേഷാണ് നായിക. ബിഗ് ബോസ് താരം നാദിറ മെഹ്റിനാണ് സെക്കൻഡ് ഹീറോയിൻ. നടൻ മാമുക്കോയയുടെ മകൻ ആദ്യമായ് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.


ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.