Lokesh Kanagaraj: `ജി സ്ക്വാഡ്`; സ്വന്തമായി പ്രൊഡക്ഷൻഹൗസ് അന്നൗൺസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്
G Squad prodution house: സംവിധായക പ്രോജക്ടുകളുടെ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് - ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൂടെ 'സ്റ്റാർ ഡയറക്ടർ' ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'തലൈവർ 171' എന്ന തന്റെ പ്രോജക്റ്റാണ് ഇപ്പോൾ ചെയ്യുന്നത്.
സംവിധായക പ്രോജക്ടുകളുടെ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് ഇപ്പോൾ തന്റേതായ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. “എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ സിനിമകൾ യാഥാർത്ഥ്യമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്ക്വാഡിനൊപ്പം ഒരു നിർമ്മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു“... "ജി സ്ക്വാഡ്" എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞു.
ഈ ബാനറിൽ നിന്നുള്ള അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരുമെന്നാണ് സൂചന. ലോകേഷ് കനകരാജിന്റെ പുതിയ യാത്രയെ അടയാളപ്പെടുത്തിക്കൊണ്ട്, ജി സ്‌ക്വാഡിന്റെ മഹത്തായ വിജയത്തിന് സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിർമ്മാതാക്കളും ആശംസകൾ അറിയിച്ചിരുന്നു. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.