വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ലിയോ. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലിയോയുമായി ബന്ധപ്പെട്ട് നിരവധി അപ്ഡേറ്റുകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ നിവിൻ പോളി കാമിയോ റോൾ ചെയ്യുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിനൊന്നും ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല. അത്തരത്തിലൊരു പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകേഷിന്റെ തന്റെ സിനിമയായ വിക്രത്തിലെ ഒരു കഥാപാത്രത്തെ ലിയോയിലും അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിലാണ് ആ താരം. വിക്രം സിനിമയിൽ അമർ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തെ സ്പെഷ്യൽ കാമിയോ റോളിൽ ലിയോയിലും കൊണ്ടുവരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇത് എൽസിയു തന്നെയെന്ന് പ്രേക്ഷകരും പറയുന്നു. ഏതായാലും ഇത്തരം അപ്ഡേറ്റുകൾ പ്രേക്ഷകരിൽ കൂടുതൽ ആവേശം നിറയ്ക്കുന്നതാണ്.



കഴിഞ്ഞ ദിവസം അർജുൻ സർജയുടെ ഹരോൾഡ് ദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറി. സഞ്ജയ് ദത്തിന്റെ വീഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു.


Also Read: Leo Movie: ആന്റണി ദാസിന് പിന്നാലെ ഹരോൾഡ് ദാസും എത്തി; ആക്ഷൻ കിം​ഗിന് പിറന്നാൾ സമ്മാനവുമായി 'ലിയോ' ടീം


ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.


അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഓ: പ്രതീഷ് ശേഖര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.