Leo Movie: ആന്റണി ദാസിന് പിന്നാലെ ഹരോൾഡ് ദാസും എത്തി; ആക്ഷൻ കിം​ഗിന് പിറന്നാൾ സമ്മാനവുമായി 'ലിയോ' ടീം

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 06:28 PM IST
  • ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.
  • അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്.
  • വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.
Leo Movie: ആന്റണി ദാസിന് പിന്നാലെ ഹരോൾഡ് ദാസും എത്തി; ആക്ഷൻ കിം​ഗിന് പിറന്നാൾ സമ്മാനവുമായി 'ലിയോ' ടീം

വീണ്ടും തരംഗമായി മാറി വിജയ് - ലോകേഷ് ചിത്രം ലിയോയുടെ അപ്ഡേറ്റ്. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ലിയോ ടീം. അർജുൻ സർജയുടെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഹരോൾഡ് ദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അർജുന്റെ പിറന്നാൾ ദിനമായ ഇന്ന് കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ ലിയോ ടീം റിലീസ് ചെയ്യുകയായിരുന്നു. മാസ് ഗെറ്റപ്പിലാണ് ഹരോൾഡ് ദാസിന്റെ വരവറിയിച്ചിരിക്കുന്നത്. അനിരുദ്ധിന്റെ ബിജിഎം കൂടിയായപ്പോൾ സംഭവം വൈറലായി കഴിഞ്ഞു. 

അടുത്തിടെ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും സഹോദരങ്ങളായിട്ടാണ് ചിത്രത്തിലെത്തുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. റിലീസ് ചെയ്തു 1 മണിക്കൂറിനുള്ളിൽ 1.7 മില്യൺ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ലിയോ ടീമിന്റെ വമ്പൻ അപ്ഡേറ്റ്.

ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

Also Read: Leo Movie: 'കിടിലൻ സ്വാ​ഗുമായി ആന്റണി ദാസ്'; സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി ലിയോ ടീം

അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഓ: പ്രതീഷ് ശേഖര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News