വൻ താരനിരയുമായി ഒരു ക്യാംപസ് ചിത്രമൊരുങ്ങുന്നു. ഏറെ കാലത്തിനു ശേഷം പൂർണ്ണമായും ക്യാംപസ് പശ്ചാത്തലമാക്കിയുള്ള "ലവ് ഫുള്ളി യുവേഴ്സ് വേദ" എന്ന ബിഗ് ബജറ്റ് ചിത്രമാണ് പൂർത്തിയായിട്ടുള്ളത്. കലാലയ ജീവിതത്തിൻ്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗഹൃദങ്ങളുടേയും, പ്രണയത്തിൻ്റേയും, വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റേയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന ഈ ചിത്രം ശക്തമായ പാരിസ്ഥിതിക രാഷ്ട്രീയവും മുന്നോട്ടു വെയ്ക്കുന്നു. തൊണ്ണൂറ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്നതിലൂടെ കഥാപരിസരവും, കഥാപാത്രഘടനകളും വളരെ സൂക്ഷ്മമായും കൃത്യമായുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


Also Read: Sundari Gardens Movie Trailer: "ഒന്ന് ഉറങ്ങിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ"; സുന്ദരീ ഗാർഡൻസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 ന്


ഏറെ മികവാർന്ന ദൃശ്യവിരുന്നുകൾ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതാണ്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ക്യാംപസ് സിനിമകളെ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർക്ക് "ലവ് ഫുള്ളി യുവേഴ്സ് വേദ" ഏറെ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.


ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.ആർ ടു എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സലീം ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം പ്രൊജക്റ്റ് ഡിസൈനർ: വിബീഷ് വിജയൻ ക്യാമറ: ടോബിൻ തോമസ് രചന: ബാബു വൈലത്തൂർ സംഗീതം: രാഹുൽരാജ് ഗാനരചന: റഫീക്ക് അഹമ്മദ് എഡിറ്റിംഗ്: സോബിൻ സോമൻ ആർട്ട്: സുഭാഷ് കരുൺ വസ്ത്രാലങ്കാരം: അരുൺ മനോഹർ പി.ആർ.ഓ : ദിനേശ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.