1990-കളിലെ ക്യാംപസ് പശ്ചാത്തത്തിൽ കഥ പറയുകയാണ് 'ലവ്ഫുളി യുവർസ് വേദ'. R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. തൊണ്ണൂറുകളിലെ പഠനവും കലാലയവും സൗഹൃദങ്ങളും പ്രണയങ്ങളും രാഷ്ട്രീയവുമാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണയായി രാഷ്ട്രീയം സംസാരിക്കുന്ന ക്യാംപസ് ചിത്രങ്ങളിൽ രണ്ട് ചേരി തിരിഞ്ഞ് ശത്രുക്കളെ പോലെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എന്നാൽ കൂട്ടായി ഒരുമിച്ച് മുന്നോട്ട് പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പുതുമ നൽകുന്നുണ്ട്. എന്നാൽ ആദ്യ പകുതിയിൽ നൊസ്റ്റാൾജിയയുടെ ഒരു തിരിഞ്ഞുപോക്കാണ് ചിത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്കാലഘട്ടത്തിലെ ക്യാംപസ് മുഴുവനായി ചിത്രം ഒപ്പിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. പ്രകടനമികവ് തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. ക്യാംപസ് യൂണിയൻ ചെയർമാൻ എന്ന നിലയ്ക്ക് വെങ്കിടേഷ് പൂർണമായും കഥാപാത്രമായി മാറുന്നു. രജീഷ വിജയനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇരുവരും തമ്മിലെ കെമിസ്ട്രിയും പ്രേക്ഷകർക്ക് വർക്ക് ഔട്ട് ആവുന്നുണ്ട്. ചെറുതും വലുതുമായി ചിത്രത്തിൽ വന്ന് പോകുന്ന കഥാപാത്രങ്ങളായി എത്തുന്നവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ക്യാംപസ് മാനേജ്‌മെന്റും വിദ്യാർഥികളുടെ ഒറ്റക്കെട്ടായ നിലനിൽപ്പുമെല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. 


Also Read: The Legend OTT : തമിഴ് ചിത്രം ദ ലജൻഡ് ഒടിടിയിൽ എത്തുന്നു; എപ്പോൾ, എവിടെ കാണാം?


രാഹുൽ രാജിന്റെ മ്യുസിക്കും ബിജിഎമ്മുമാണ് ഹൈലൈറ്റ്. പ്രണയ നിമിഷങ്ങളിലും മാസ് ഫൈറ്റ് രംഗങ്ങളിലും രഞ്ജിന്റെ സംഭാവന എടുത്ത് പറയേണ്ടതാണ്. പതിഞ്ഞ താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്രീനാഥ് ഭാസി, അനിഖ, ഗൗതം മേനോൻ, ചന്തുനാഥ് എന്നിവർ അവരുടെ വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു. എന്നാലും പഴയ കാലഘട്ടത്തിലെ മനോഹാരിത ഒട്ടും ചോർന്നുപോകാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.