Lover OTT : തമിഴ് ചിത്രം ലവർ ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?
Lover OTT Release Update : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്
തമിഴ് ചിത്രം ലവർ ഒടിടി സംപ്രേഷണം ആരംഭിച്ചു. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇപ്പോൾ ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിന്റെ ഒടിടി പ്ലറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ലവർ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് മാർച്ച് 27-ാം തീയതി ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആരംഭിച്ചു.
പ്രഭു റാം രചനയും സംവിധാനവും ചെയ്ത ചിത്രത്തിൽ മണികണ്ഠനും ഗൗരി പ്രിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇവർക്ക് പുറമെ ശരവണൻ, ഹരിഷ് കുമാർ, ഗീത കൈലാസം, റിനി, നിഖില ശങ്കർ, അരുണാചലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
ALSO READ : Manjummel Boys OTT : മഞ്ഞുമ്മൽ ബോയ്സ് ഏപ്രിലിൽ ഒടിടിയിൽ എത്തുമോ? എന്നാൽ സിനിമയുടെ നിർമാതാക്കൾ പറയുന്നതോ...
മില്ല്യൺ ഡോളർ സ്റ്റുഡിയോസിന്റെയും എംആർപി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ നസറേത്ത് പസിലിയൻ, മഗേഷ് രാജ് പസിലിയൻ, യുവരാജ് ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രെയസ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. ഭരത് വിക്രമനാണ് എഡിറ്റർ. സീൻ റോൾഡനാണ് സിനിമയുടെ ഗാനം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.