സ്റ്റീഫന്‍ നെടുമ്പള്ളിയായി മലയാള ചലച്ചിത്ര ആരാധകരെ ഞെട്ടിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയ സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് സ്ഥിരം സംഭവമാണ്. 


അങ്ങനെ നോക്കിയാല്‍ എന്ത് കൊണ്ടും തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ നൂറ് ശതമാനം യോഗ്യതയുള്ള ചിത്രമാണ് ലൂസിഫര്‍. 


ലൂസിഫറിന് തമിഴ് പതിപ്പൊരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.


മോഹന്‍ലാല്‍ അവതരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയെ തമിഴില്‍ ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. 


തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ തലയായ അജിത്താണ് തമിഴില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 


ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.


ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്.