Lucifer Telugu Remake: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്, ചിരഞ്ജീവി ചിത്രത്തിൽ സൽമാൻ ഖാനും
ലൂസിഫറിലെ ഏത് കഥാപാത്രമായാണ് സൽമാൻ എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനും. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് സൽമാൻ ഖാനും അഭിനയിക്കുന്നത്. ഗോഡ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിയാണ് മുഖ്യ വേഷം ചെയ്യുന്നത്. തെലുങ്ക് സിനിമ മേഖലയിൽ സൽമാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഗോഡ്ഫാദറിൽ സൽമാഖാൻ ഒരു നിർണായക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രം തെലുങ്ക് സിനിമാ വ്യവസായത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിക്കും. സൽമാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.
ലൂസിഫറിലെ ഏത് കഥാപാത്രമായാണ് സൽമാൻ എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. നയൻതാര, സത്യദേവ് കാഞ്ചരണ എന്നിവരും "ഗോഡ്ഫാദറിൽ" അഭിനയിക്കുന്നു. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊണിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്. ലൂസിഫർ തെലുങ്കിലേക്ക് വരുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ മോഹൻ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. "ആന്റിം: ദി ഫൈനൽ ട്രൂത്ത്" എന്ന ചിത്രത്തിലാണ് സൽമാൻ ഖാനെ അവസാനമായി ബിഗ് സ്ക്രീനിൽ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...