Hey Sinamika Song | ഗോവിന്ദ് വസന്ദയുടെ ഈണം, ദുൽഖറിന്റെ ശബ്ദം, ഹേയ് സിനാമികയിലെ ലിറിക്കൽ ഗാനം
സമൂഹ മാധ്യമങ്ങളിലൂടെ ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
ബൃന്ദ മാസ്റ്റർ സംവിധായികയാവുന്ന ദുൽഖർ സൽമാൻ ചിത്രം ഹേയ് സിനാമികയിലെ അച്ചമില്ലൈ എന്ന ഗാനം പുറത്തിറക്കി. ഗോവിന്ദ് വസന്ത ഈണം നൽകിയിരിക്കുന്ന ഗാനം ദുൽഖർ തന്നെയാണ് ആലപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Also Read: DQ33 ഹെയ് സിനാമിക തന്നെ.. ദുൽഖർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദുൽഖറിനൊപ്പം കാജൾ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരും പ്രധാനകഥാപത്രങ്ങളാകുന്നു. ഡാൻസ് കോറിയോഗ്രാഫറാണ് ചിത്രത്തിന്റെ സംവിധായികയായ ബൃന്ദ ഗോപാൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് സിനിമയിൽ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നത്. ഹെയ് സിനാമികയുടെ ഷൂട്ടിങ് കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു.
പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജിയോ സ്റ്റുഡിയോസിന്റെയും വായകോം 18 സ്റ്റുഡിയോസ് ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...