കാത്തിരിപ്പിൻറെ നീളം കൂടുകയാണ്.  സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആൻറണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മദനോത്സവം ഒടിടിയിൽ എത്തുന്ന തീയ്യതി 2024- അറിയാൻ കഴിയുമെന്നാണ് ചില ചർച്ചകളിൽ ഉയർന്ന് കേട്ടത്. റിലീസ് ചെയ്ത് 1 വർഷം പിന്നിടുമ്പോഴും ചിത്രം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ ചൂട് പിടിക്കുകയാണ്. ചിത്രം ഇതുവരെ എന്താണ് ഒടിടിയിൽ എത്താത്ത് എന്നത് സംബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് ബാബു ആൻറണി അടക്കം വലിയൊരു താരനിര എത്തിയ ചിത്രമാണ് മദനോത്സവം. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്. രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന ജോണറിൽ എത്തിയ ചിത്രമാണിത്. സജ്ന മൂവീസ്, അജിത്ത് വിനായക ഫിലിംസ് എന്നിവരുടെ ബാനറിൽ എത്തിയ ചിത്രം 2023 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്.


ടൈംസ് പങ്ക് വെച്ച റിപ്പോർട്ട് പ്രകരാം ചിത്രം റിലീസ് ചെയ്ത് 4 ദിവസത്തിനുള്ളിൽ  2 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയത്.  ചിത്രത്തിൻറെ ആക ബജറ്റായി പുറത്ത് വിട്ടിരിക്കുന്നത് 5.25 കോടിയാണ്. പ്രിൻറ് പബ്ലിസിറ്റി അടക്കമുള്ള നിരക്കുകൾ ചേർത്താണിത്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ 1.9 കോടി ചിത്രം കേരളത്തിൽ നിന്നും നേടിയെന്ന് പറയുന്നു. നാല് ദിവസത്തെ കണക്കാണിത്.


Madanolsavam OTT Release Date


തീയ്യേറ്ററിൽ വലിയ വിജയമെന്ന് പറയാൻ കഴിയില്ലെങ്കിലും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ എപ്പോഴാണിത് എത്തുന്നത് എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തതയില്ല. 2024- ഏപ്രിൽ ആകുമ്പോഴേക്കും ചിത്രം റിലീസ് ചെയ്ത് 1 വർഷം ആകുകയാണ്. ഇനിയെങ്കിലും ചിത്രം ഒടിടിയിൽ എത്തുമോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. 


എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ചിത്രം എത്താതിരിക്കുന്നത് ഇപ്പോഴും അഞ്ജാതമായ കാരണം കൊണ്ട് തന്നെയാണ്. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിലും വലിയ തോതിൽ ചർച്ച നടക്കുന്നുണ്ട്.  ചിത്രം റിലീസ് ചെയ്ത് 1 വർഷം ആകാൻ പോകുന്നതിനാൽ ഇതിന് മുൻപ് എങ്കിലും മദനോത്സവം ഒടിടിയിൽ എത്തിയേക്കുമെന്നാണ് വിശ്വസിക്കുന്നത്. അതേസമയം സൈന പ്ലേയിൽ ചിത്രം എത്തുമോ എന്നും ചില ഗ്രൂപ്പുകളിൽ സംസാരം നടക്കുന്നുണ്ട്. ഇതിലും സ്ഥിരീകരണം ഇതുവരെയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.