Made in Caravan Release : അന്നു ആന്റണിയുടെ മെയ്ഡ് ഇൻ ക്യാരവാന്റെ റിലീസ് പ്രഖ്യാപിച്ചു; ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും
Made In Caravan Release Date : സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ.എം, മഞ്ജു ബാദുഷ എന്നിവരാണ് നിർമ്മിക്കുന്നത്.
അന്നു ആന്റണി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മെയ്ഡ് ഇൻ ക്യാരവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ.എം, മഞ്ജു ബാദുഷ എന്നിവരാണ് നിർമ്മിക്കുന്നത്. ഡെൽമി മാത്യൂ ആണ് സഹനിർമ്മാതാവ്.
ഷിജു എം ഭാസ്ക്കർ ആണ് ഛായാഗ്രാഹകൻ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ആണ് സംഗീതം നൽകുന്നത്. ടീസറിന്റെ സംഗീതം ചെയ്തിരിക്കുന്നത് റിതു വൈശാഖ് ആണ്. ഷഫീഖ് റഹ്മാൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ. അന്നു ആന്റണിയെ കൂടാതെ ഇന്ദ്രൻസ്, മിഥുൻ രമേശ്, ആൻസൺ പോൾ, പ്രിജിൽ ജെ ആർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ALSO READ: Made In Caravan: അന്നു ആന്റണി നായികയാകുന്ന 'മെയ്ഡ് ഇൻ ക്യാരവാൻ' ടീസറെത്തി; ഏപ്രിലിൽ തിയേറ്ററിലേക്ക്
വരികൾ - ബി കെ ഹരിനാരായണൻ, പശ്ചാത്തല സ്‌കോർ - ഷഫീഖ് റഹ്മാൻ, എഡിറ്റർ - വിഷ്ണു വേണുഗോപാൽ, പ്രോജക്ട് ഡിസൈനർ - പ്രിജിൻ ജെപി, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, കലാസംവിധാനം - രാഹുൽ രഘുനാഥ്, മേക്കപ്പ് - നയന രാജ് & സലാം ആരോക്കുട്ടി, വേഷം - സംഗീത ആർ പണിക്കർ, സ്റ്റുഡിയോ - സപ്ത റെക്കോർഡ്സ്, DI - മോക്ഷ പോസ്റ്റ്, ഓഡിയോഗ്രഫി - ജിയോ പയസ്, യൂണിറ്റ് - റെഡ്എക്സ് മീഡിയ, സ്റ്റിൽസ് - ശ്യാം മാത്യു, അസോസിയേറ്റ് ഡയറക്ടർ - സുഗീഷ് എസ്.ജി, ക്രിയേറ്റീവ് സപ്പോർട്ട് - പങ്കജ് മോഹൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - അമൻ അമ്പാട്ട്, ലൊക്കേഷൻ മാനേജർ - നിബിൻ മാത്യു ജോർജ്, പ്രൊഡക്ഷൻ മാനേജർ - അസ്ലം പുല്ലേപ്പടി, പബ്ലിസിറ്റി ഡിസൈൻ - പ്രജിൻ ഡിസൈൻസ് & വിശ്വമയൻ വി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...