ആനന്ദം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അന്നു ആന്റണി. അന്നു ആന്റണി നായികയായെത്തുന്ന ചിത്രം മെയ്ഡ് ഇൻ കാരവാന്റെ ടീസർ പുറത്തുവിട്ടു. ചിത്രം അടുത്ത മാസം അതായത് ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജോമി കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ.എം, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡെൽമി മാത്യൂ ആണ് സഹനിർമ്മാതാവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷിജു എം ഭാസ്ക്കർ ആണ് ഛായാ​ഗ്രാഹകൻ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ആണ് സം​ഗീതം നൽകുന്നത്. ടീസറിന്റെ സം​ഗീതം ചെയ്തിരിക്കുന്നത് റിതു വൈശാഖ് ആണ്. ഷഫീഖ് റഹ്മാൻ ആണ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു വേണു​ഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ. അന്നു ആന്റണിയെ കൂടാതെ ഇന്ദ്രൻസ്, മിഥുൻ രമേശ്, ആൻസൺ പോൾ, പ്രിജിൽ ജെ ആർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. 



Leo Cast Update: മാത്യു മാത്രമല്ല, മലയാളത്തിന്റെ ആക്ഷൻ സ്റ്റാറുമുണ്ട് 'ലിയോ'യിൽ; ലോകേഷ്-വിജയ് ചിത്രം അപ്ഡേറ്റ്


ലോകേഷ് - വിജയ് ചിത്രം 'ലിയോ'യുടെ ഓരോ അപ്ഡേറ്റുകളും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ മലയാളത്തിൽ നിന്നും ഒരാൾ ഇടംപിടിച്ച വാർത്ത നമ്മൾ നേരത്തെ അറിഞ്ഞതാണ്. ടീനേജ് താരമായി മാറിയ മാത്യു തോമസും ലിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മാത്യു മാത്രമല്ല, മറ്റൊരു മലയാളി നടൻ കൂടി ഈ ചിത്രത്തിൽ ഭാ​ഗമാകുന്നുണ്ട്. അത് മറ്റാരുമല്ല മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ എന്നറിയപ്പെടുന്ന ബാബു ആന്റണിയാണ് ലോകേഷ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന അടുത്ത മലയാളി താരം. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 


ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നവഴിക്ക് ഡൽഹി എയർപോർട്ടിൽ വെച്ച് ഐഎം വിജയനെ കണ്ടുമുട്ടിയ വിവരം പങ്കുവെച്ച് കൊണ്ട് ബാബു ആന്റണി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേർ ബാബു ആന്റണിക്ക് ആശംസ നേർന്ന് കമന്റ് ചെയ്തു. ഐഎം വിജയനുമായുള്ള ഒരു ചിത്രവും ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.