സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർകെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തിറക്കി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ ശങ്കർ രാജ ആലപിച്ച കടൽ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രത്തിൽ ദേവിക സതീഷ്, യാമി എന്നിവരാണ് നായികമാരായി എത്തുന്നത്. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ, ലെന, അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.


ALSO READ: ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം സിനിമയുടെ ടീസർ റിലീസ് ചെയ്തു


ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നതെന്ന് സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ പറഞ്ഞു.


അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് കുമ്മാട്ടിക്കളിയുടെയും ചിത്രീകരണം. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണിത്. കടപ്പുറവും അവിടുത്തെ ജീവിതങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെങ്കിടേഷ് വി ആണ്. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ. സജു എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്.


ALSO READ: വിജയ് ആന്റണി നായകനാകുന്ന "മഴൈ പിടിക്കാത്തമനിതൻ" ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലേക്ക്


സംഭാഷണം- ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ- ആന്റണി. സംഘട്ടനം- ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ. മേക്കപ്പ്- പ്രദീപ് രംഗൻ. ആർട്ട് ഡയറക്ടർ- മഹേഷ് നമ്പി.


കോസ്റ്റ്യൂംസ്- അരുൺ മനോഹർ. സ്റ്റിൽസ്- ബാവിഷ്. പോസ്റ്റർ ഡിസൈൻ- ചിറമേൽ മീഡിയ വർക്ക്സ്. ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമ്മാട്ടിക്കളി ഉടൻ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പിആർഒ- എഎസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.