അമീർഖാന് പിന്നാലെ നടൻ മാധവനും കോവിഡ്,ഒാൾ ഇൗസ് വെൽ പറഞ്ഞ് താരം
ഇതുവരെ നിരവധി താരങ്ങൾക്കാണ് കോവിഡ് സ്ഥീരീകരിച്ചത്
അമീർഖാന് (Aamir Khan) കോവിഡ് പോസിറ്റീവാണെന്ന വാർത്ത ഇന്നലെയാണ് വന്നത്. തൊട്ട് പിന്നാലെ തനിക്കും കോവിഡാണെന്ന് നടൻ മാധവനും വെളിപ്പെടുത്തി. ത്രീ ഇഡിയറ്റ്സിലെ ഇരുവരുടെയും ചിത്രം പങ്കുവെച്ചാണ് മാധവൻ കോവിഡാണെന്ന് ട്വിറ്ററിൽ അറിയിച്ചത്.
ഫർഹാന് ഉറപ്പായും റാഞ്ചോയെ പിന്തുടരേണ്ടി വരും എന്നാൽ വൈറസ് (virus) ഉറപ്പായും ഞങ്ങൾക്ക് പിന്നാലെയുണ്ടായിരുന്നു. രാജുവിനെ മാത്രം ഇവിടേക്ക് ഞങ്ങൾ ക്ഷണിക്കുന്നില്ല എന്ന കുറിപ്പും ത്രീ ഇഡിയറ്റ്സിലെ ചിത്രവുമാണ് മാധവൻ പങ്കുവെച്ചത്.
ALSO READ: Aamir Khan ന് കോവിഡ് 19 സ്ഥീരികരിച്ചു, താരം വീട്ടിൽ നിരീക്ഷണത്തിൽ
എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ താരം തനിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും അറിയിച്ചു. അമീർഖാന് കോവിഡ് ബാധിച്ച കാര്യം അദ്ദേഹത്തിൻറെ മാധ്യമ വക്താവ് തന്നെയാണ് പുറത്തറിയിച്ചത്. അദ്ദേഹം വീട്ടിൽ തന്നെ നിരീക്ഷണത്തിലാണ്.
ബൂൽബൂലയ്യ 2 എന്ന് സിനിമയിലെ പ്രധാന താരമായി കാർത്തിക് ആര്യന് (Karthik Aryan) കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമീർ ഖാന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആമീർ ഖാനൊരപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ച നടി കിയാര അദ്വാനിക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.
ALSO READ : Sara Ali Khan കുഞ്ഞനിയനെ കാണാൻ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തി
മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ വർധനക്ക് പിന്നാലെ ബോളിവുഡ് താരങ്ങളായ, റൺബീർ കപൂർ, മനോജ് ബാജ്പേയ്, സിദ്ധാന്ത് ചതുർവേദി, താര സുതാരിയ, സതീഷ് കൗശിക്, കാർത്തിക് ആര്യൻ എന്നിവർക്കും കോവിഡ് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക