അർജ്ജുൻ അശോകൻ, അന്ന ബെൻ (Anna Ben) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന 'എന്നിട്ട് അവസാനം' എന്ന  ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗബിൻ ഷാഹിർ (Soubin Shahir), വിൻസി അലോഷ്യസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'വികൃതി' എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്നിട്ട് അവസാനം'.


Also read: 'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി


ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അപ്പു  പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന  ചിത്രത്തിനു സംഗീതം നിർവഹിക്കുന്നത് സുഷിന് ശ്യാമാണ്. AJJ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.