Chennai : ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന കാർത്തിക് സുബ്ബരാജിന്റെ മഹാൻ സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'മിസ്സിംഗ് മീ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനം രചിച്ച്, പാടി അഭിനയിച്ചിരിക്കുന്നത് ധ്രുവ് വിക്രമാണ്. തമിഴിലും ഇംഗ്ലീഷിലുമായി ആണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING


നാളെ, ഫെബ്രുവരി 10ന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവിൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


ALSO READ: Archana 31 Not Out Movie | അവസാനം തോക്കെടുത്ത് അർച്ചന; കല്യാണം നടക്കുവോ? സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്


തുടർച്ചയായി കാർത്തിക് സുബ്ബരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ഒടിടി റിലീസായി എത്തുന്നത്. കഴിഞ്ഞ വർഷം കാർത്തിക്കിന്റെ ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു. 


ALSO READ: Matrimony Ad | 'കുട്ടികളെ ഇഷ്ടമല്ലാത്ത യുവതിക്ക് കല്യാണത്തിലൂടെ നാല് കുട്ടികളും ഉത്തരവാദിത്തവും ലഭിക്കും'; മാട്രിമോണി വെബ്സൈറ്റിന്റെ പരസ്യത്തിനെതിരെ വിമർശനം


 


സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശ്രയ്സ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴിന് പുറമെ മലയാളം തെലുഗു കന്നഡാ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.