സൂപ്പർസ്റ്റാർ മഹേഷ് ബാബു - ത്രിവിക്രം ശ്രീനിവാസ്‌ കൂട്ടുകെട്ടിലെത്തുന്ന ചിത്രം അടുത്ത വര്ഷം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു.  ത്രിവിക്രം ശ്രീനിവാസ്‌  രചനയും, സംവിധാനവും നിർവഹിക്കുന്ന #SSMB28 എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് ഇപ്പോൾ  പുറത്തുവിട്ടിരിക്കുകയാണ്. 2023 ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

വ്യത്യസ്‌തമായ ഒരു ആക്ഷൻ എന്റർടെയ്‌നറായിട്ട് ഒരുക്കുന്ന  ചിത്രത്തിൽ മഹേഷ് ബാബു സ്റ്റൈലിഷ്  മാസ്സ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ടോളിവുഡിലെ തന്നെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക ആൻഡ് ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ  പ്രീ-പ്രൊഡക്ഷൻ വർക്കുകൾ അതിവേഗം പുരോഗമിക്കുകയാണ്.


ALSO READ: Pathonpatham Noottandu: സെൻസർ കട്ട് ഒന്നുമില്ല; 'പത്തൊമ്പതാം നുറ്റാണ്ടിന്' U/A സർട്ടിഫിക്കറ്റ്


 എല്ലാ പ്രായത്തിലുമുള്ള  പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു തിരക്കഥയാണ് ത്രിവിക്രം ചിത്രത്തിനായി തയ്യാറാക്കുന്നത്.  ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നവിൻ നൂലിയാണ്, കലാസംവിധാനം എ എസ് പ്രകാശ്. പ്രശസ്‌ത സംഗീത സംവിധായകൻ എസ് തമൻ, സംഗീതവും ഛായാഗ്രാഹണം  പി എസ് വിനോദും നിർവഹിക്കുന്നു.. പി ആർ ഓ ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.